മുക്കം: കാരശ്ശേരി പഞ്ചായത്തിൽ അവശ്യവസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകാൻ സംവിധാനമൊരുക്കുന്നു. വ്യാപാരികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുകയും ആളുകളുടെ കൂടിച്ചേരലുകൾ ഒഴിവാക്കുകയും ചെയ്യാൻ ഹോം ഡെലിവറി നടപ്പാക്കാൻ പഞ്ചായത്ത് വ്യാപാരികളുമായി ധാരണയിലെത്തുകയായിരുന്നു. മൂന്നു കിലോമീറ്റർ പരിധിയിൽ ഡെലിവറിയ്ക്ക് 500 രൂപയും അഞ്ചു കിലോമീറ്റർ പരിധിയിൽ 1000 രൂപയും ചാർജ് ഈടാക്കാമെന്നും ധാരണയായി.

പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.പി ജമീല, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള കുമാരനെല്ലൂർ എന്നിവരും പങ്കെടുത്തു. ഹോം ഡെലിവറി അനുവദിക്കുന്ന സ്ഥാപനങ്ങൾ: കാരശ്ശേരി സൂപ്പർ മാർക്കറ്റ് (9061338666), ഫാമിലി ഹൈപ്പർമാർക്കറ്റ് (9847833811), ഹോം സെൻറർ ( 9946889474), ബിഗ് ഫ്രഷ് ( 8943777005, 8943777006), ബി.പി.എം ഹൈപ്പർമാർക്കറ്റ് ( 9747675197).