കോഴിക്കോട്: കുന്ദമംഗലം എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റും ചോയിസൺസ് സ്ഥാപനങ്ങളുടെ ഉടമയുമായ താലൂക്ക് റോഡിൽ ഹോട്ടൽ മഹാറാണിയ്ക്ക് മുൻവശം 'സ്കോർപിയോസിൽ' കെ.പി.സുരേന്ദ്രൻ (88) നിര്യാതനായി.
പരേതനായ കണിയാത്ത് പൂതക്കണ്ടിയിൽ ചോയിയുടെ മകനാണ്. ഭാര്യ: പരേതയായ രാജലക്ഷ്മി. മക്കൾ: അനിത ഗോപിനാഥ്, ബബിത സുധേഷ്. മരുമക്കൾ: വള്ളിൽ ഗോപിനാഥ്, സുധേഷ് (തലശ്ശേരി). സഹോദരങ്ങൾ: പരേതരായ കെ.പി.ഗോപാലൻ, കെ.പി. ചന്ദ്രൻ, കെ.പി.സഹദേവൻ, കെ.പി.രവീന്ദ്രൻ, കെ.പി.വിനോദ്, ശാരദ, സരോജിനി, സുനീതി.