സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി മഹാഗണപതി ക്ഷേത്ര സമിതിയുടെ കീഴിലുള്ള ഗണപതി ക്ഷേത്രം, മാരിയമ്മൻ ക്ഷേത്രം, തലച്ച്വിലൻ ക്ഷേത്രം, നരസിംഹക്ഷേത്രം, പൊൻകുഴി ശ്രീരാമസ്വാമി -സീതാദേവി ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തജനങ്ങൾക്കുള്ള പ്രവേശനം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 31 വരെ നിരോധിച്ചു. നിരോധന കാലയളവിൽ ക്ഷേത്രത്തിൽ വിവാഹ ബുക്കിംഗ് ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.
നഗരസഭയിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം
സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭ ഓഫീസിൽ ഇന്നുമുതൽ 31 വരെ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എഞ്ചിനീയറിംഗ് വിഭാഗത്തിൽ പുതിയ പ്ലാൻ, പെർമിറ്റ് അപേക്ഷകൾ, കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള അപേക്ഷകൾഎന്നിവയും ആരോഗ്യ വിഭാഗത്തിൽ ജനന-മരണ സർട്ടിഫിക്കറ്റ്, വിവാഹ രജിസ്‌ട്രേഷൻ, വ്യാപാരലൈസൻസ്, അടിയന്തിര സ്വഭാവമില്ലാത്ത പരാതികൾ എന്നിവയും താൽക്കാലികമായി മാർച്ച് 31 വരെ നിർത്തിവെച്ചു. രജിസ്റ്റർ ചെയ്ത ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി എടുക്കാവുന്നതാണ്
ഇന്ന് മുതൽ 50 ശതമാനം ജീവനക്കാർ മാത്രമെ ഓഫീസിൽ ഉണ്ടാവുകയുള്ളു. നഗരസഭ ഓഫീസിലും പരിസരങ്ങളിലും ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നത് നിരോധിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു. നികുതികൾ സ്വീകരിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരസഭ പരിധിയിലെ ഓഡിറ്റോറിയങ്ങളിൽ പൊതുപരിപാടികൾ നടത്തുവാൻ പാടില്ലെന്നും നഗരസഭ സെക്രട്ടറി അറിയിപ്പിൽ പറയുന്നു.
ഫോട്ടോ അടിക്കുറിപ്പ്
നഗരസഭയുടെ നേതൃത്വത്തിൽ ബത്തേരി പട്ടണത്തിൽ അണുനാശിനി തളിച്ച് ശുചീകരണം നടത്തുന്നു.