കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള സംസ്ഥാന സർക്കാരിന്റെ 'ബ്രേക്ക് ദ ചെയിൻ" പദ്ധതിയെ പിന്തുണച്ച് പൊതു സമൂഹത്തെ ബോധവത്കരിക്കാൻ ഐ എസ് എം സംസ്ഥാന സമിതി ഇന്ന് മുതൽ ഓൺലൈൻ കാമ്പയിൻ സഘടിപ്പിക്കും. 'ബി അലേർട്ട് ബി ആക്ടീവ്- മലിനമുക്തമാവട്ടെ ശരീരവും മനസും" എന്ന പ്രമേയത്തിലാണ് ഐ.എസ്.എം ഓൺലൈൻ കാമ്പയിനിന്റെ ആദ്യ ഘട്ടം 25 മുതൽ ഏപ്രിൽ 25 വരെയും രണ്ടാംഘട്ടം ഏപ്രിൽ 25 മുതൽ മേയ് 30 വരെയും നടക്കും.
സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. നിസാർ ഒളവണ്ണ, കെ.എം.എയ അസീസ്, ആദില്‍ അത്വീഫ്, സഗീർ കാക്കനാട്, ഡോ. അഫ്‌സൽ, നൗഫൽ അൻസാരി, മമ്മൂട്ടി മുസ്‌ലിയാർ, സിറാജ് ചേലേമ്പ്ര, സൈദ് മുഹമ്മദ് കുരുവട്ടൂർ, ശൂക്കൂർ സ്വലാഹി, പി.സി മൻസൂർ, നാസർ മുണ്ടക്കയം, റിയാസ് ബാവ റഹ്മത്തുള്ള സ്വലാഹി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ജംഷീര്‍ ഫാറൂഖി സ്വാഗതവും ട്രഷറർ ശബീർ കൊടിയത്തൂർ നന്ദിയും പറഞ്ഞു.