news

കുറ്റ്യാടി: കൊറോണയെ തടയുന്നതിന് ജീവിതം സമൂഹത്തിനായ് അർപ്പിച്ചവർക്ക് നന്ദി പറയാൻ പൊന്നാർകണ്ടി തറവാട് അംഗങ്ങൾ തറവാട്ട് മുറ്റത്ത് ഒത്തുകൂടി. കൊറോണയെ പ്രതിരോധിക്കാനായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, സർക്കാർ ഉദ്യാഗസ്ഥർ, സാമൂഹിക പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ നിസ്വാർത്ഥ സേവനങ്ങൾക്ക് ആദരം നൽകാനാണ് കുടുംബാംഗങ്ങൾ അഞ്ച് മിനുട്ട് സമയം ചെലവഴിച്ചത്.

തറവാട്ട് മുറ്റത്ത് പാത്രങ്ങൾ കൊട്ടിയും പ്ലക്കാർഡുകളുയർത്തിയുമാണ് നന്ദി പ്രകടിപ്പിച്ചത്. തറവാട്ടിലെ മുതിർന്ന അംഗം ലക്ഷ്മി അമ്മ, പി.കെ. പ്രേംദാസ്, പി.കെ. ശശി, പി.കെ. സരേഷ്, അമൽ കൃഷ്ണ, ധീരജ് പി. ദാസ്, അരുൺ കൃഷ്ണ, ഉഷ, ഷീജ, രമണി ഭായ്, ആതിര തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശം പാലിച്ചാകുടുംബാംഗമായ അദ്ധ്യാപകൻ പി.കെ. സരേഷിന്റെ മകൾ ആതിരയുടെ ഏപ്രിൽ 5 ന് നടക്കേണ്ട വിവാഹം മാറ്റിവെച്ചിരിക്കുകയുമാണ്.