money

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ബഡ്ജറ്റ് അവതരണം ലളിതമായ രീതിയിൽ നടന്നു. കൊറോണയുടെ സാഹചര്യത്തിൽ കൗൺസിൽ യോഗം ലളിതമാക്കി ഒന്നിച്ചിരിക്കാതെ കൗൺസിലർമാർക്ക് ബജറ്റിന്റെ കോപ്പി ലഭ്യമാക്കി കുറിപ്പ്, വാട്ട്‌സ്ആപ്പ്, മെസേജ് എന്നിവയിലൂടെ ബഡ്ജറ്റ് ചർച്ച പൂർത്തിയാക്കാൻ തീരുമാനിച്ചത്.

ചർച്ചകൾക്ക്‌ശേഷം ബജറ്റ് പാസാക്കുന്നതിനും ഇതേ രീതിയാണ് ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ കെ. സത്യൻ പറഞ്ഞു. വൈസ് ചെയർപേഴ്‌സൺ വി.കെ പത്മിനി ആമുഖം വായിച്ച് ബഡ്ജറ്റ് അവതരിപ്പിച്ചു. സമ്പൂർണ ഭവന പദ്ധതിയിലൂടെ 1500 വീടുകൾ പൂർത്തിയാക്കാൻ മുന്തിയ പരിഗണന നൽകി. 121.40 കോടി രൂപ വരവും 120. 60 കോടി ചെലവും 80 ലക്ഷം രുപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.

പ്ലാസ്റ്റിക്കിന് ബദലായി തുണി സഞ്ചി നിർമ്മാണത്തിന് സഹായോഗിന് 3 ലക്ഷം വകയിരുത്തി. 3 പകൽ വീടുകൾ, പെരുവട്ടൂരിൽ അക്ഷര വീട്, 20 കോടി ചെലവിൽ ഷോപ്പിംഗ് കോംപ്ലക്‌സ്, വലിയമലയിൽ വെറ്റിനറി ഒഫ് കാമ്പസ്, ഗ്യാസ് ക്രിമറ്റോറിയം, അറവുശാല, ടൗൺഹാളിന് അടുക്കള, അറുവയൽ സാംസ്‌കാരിക നിലയം, നഗരത്തിൽ ഓപ്പൺ സ്റ്റേജ്, തീരദേശ പാർക്ക്, പാതയോര ശൗചാലയം, നഗരസൗന്ദര്യ വത്കരണം, ബസ്‌ബേകളും, ബസ്‌സ്റ്റോപ്പുകളും, നഗരത്തിൽ ഫ്രീ വൈ ഫൈ എന്നിവയും പ്രധാന ബജറ്റ് നിർദ്ദേശങ്ങളാണ്. സംസ്ഥാന സർക്കാർ മുഖേന ക്ഷേമ പെൻഷനുകൾക്ക് 15 കോടിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 6 കോടിയും ബജറ്റിന്റെ ഭാഗമായുണ്ട്. രോഗ പ്രതിരോധ പ്രവർത്തനത്തിന് വാർഡിന് 25000 രൂപ വീതം 11 ലക്ഷം പ്രത്യേകമായി നൽകും.

മറ്റ് പ്രഖ്യാപനങ്ങൾ

 ഉത്പാദന മേഖലയ്ക്ക് 1.23 കോടി രൂപ

 റോഡു വികസനത്തിന് - 7 കോടി രൂപ

 ഭിന്നശേഷി വിഭാഗത്തിന്റെ ക്ഷേമത്തിന് - 60 ലക്ഷം

 യോജനക്ഷേമം- 50 ലക്ഷം

 അംഗണവാടി നടത്തിപ്പ്- 1.30 കോടി

 വനിതാ ക്ഷേമം - ഒരു കോടി

 വിദ്യാഭ്യാസ മേഖല - 2.3 കോടി

 ആരോഗ്യ രംഗം- 1.7 കോടി

 മഞ്ഞളാട് കുന്ന് കളിസ്ഥലം - 60 ലക്ഷം

 തെരുവ് വിളക്കിന്- 67 ലക്ഷം

 നഗരാസൂത്രണം- 70 ലക്ഷ
 ദുരന്തനിവാരണ സേന- 3 ലക്ഷം രൂപ

 പട്ടികജാതി ക്ഷേമം - 2 കോടി

 മത്സ്യമേഖല - 2 കോടി