മാനന്തവാടി: വയനാട് ജില്ലാ ആശുപത്രിയെ കൊറോണ ചികിത്സയ്ക്ക് വേണ്ടി മാത്രമായി മാറ്റി അനുവദിച്ചതായി ഡി.എം.ഒ ഉത്തരവിട്ടു. ജില്ലയിലെ മറ്റ് ആശുപത്രികളിൽ കൊറോണ ചികിത്സയ്ക്ക് പര്യാപ്തമല്ലാത്ത സാഹചര്യമായതിനാലാണ് ഈ തീരുമാനം.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ത്രീരോഗ വിഭാഗം കൽപ്പറ്റ ജനറൽ ആശുപത്രിയിലും വൈത്തിരി താലൂക്കാശുപത്രിയിലും, ബത്തേരി താലൂക്കാശുപത്രിയിലും, മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലുമായാണ് ക്രമികരിച്ചിരിക്കുന്നത്.

നിലവിൽ ജില്ലാ ആശുപത്രിയിലെ ഈ വിഭാഗത്തിലെ ഡോക്ടർമാരെ മുകളിൽ പറഞ്ഞ സ്ഥലങ്ങളിലേക്ക് താൽക്കാലികമായി മാറ്റിയിട്ടുണ്ട്.
എമർജൻസി വിഭാഗം, ജനറൽ സർജ്ജറി വിഭാഗം, സൈക്യാട്രി വിഭാഗം എന്നിവ കൽപ്പറ്റ ജനറൽ അശുപത്രിയിലാണ് ക്രമികരിച്ചിരിക്കുന്നത്.