കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പ്ര്യഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട് ജില്ലയിൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 48 കേസുകൾ രജിസ്റ്റർ ചെയ്യുകയും 48 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും 23 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

മീനങ്ങാടി പൊലീസ് സ്‌റ്റേഷനിൽ 9 കേസുകളും, മാനന്തവാടി, പുൽപ്പള്ളി, അമ്പലവയൽ സ്‌റ്റേഷനുകളിൽ 5 കേസുകൾ വീതവും പനമരം, വൈത്തിരി പൊലീസ് സ്‌റ്റേഷനുകളിൽ 4 കേസുകൾ വീതവും, തിരുനെല്ലി, തലപ്പുഴ സ്‌റ്റേഷനുകളിൽ 3 കേസുകൾ വീതവും വെള്ളമുണ്ട, പടിഞ്ഞാറത്തറ, ബത്തേരി, കേണിച്ചിറ, കമ്പളക്കാട് സ്‌റ്റേഷനുകളിൽ 2 കേസുകൾ വീതവും, തൊണ്ടർനാട് സ്‌റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട് ജില്ലയിൽ ആകെ 156 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ വിവിധ സ്‌റ്റേഷനുകളിലായി ഇന്നലെ ഉച്ചവരെ 35 കേസുകൾ രജിസ്റ്റർ ചെയ്തു.

വൈത്തിരി, പടിഞ്ഞാറത്തറ, മീനങ്ങാടി, പനമരം ബത്തേരി, അമ്പലവയൽ, പുൽപ്പള്ളി, കേണിച്ചിറ മാനന്തവാടി വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടർനാട്, എന്നീ സ്‌റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട് ജില്ലയിൽ ആകെ 142 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.