കോഴിക്കോട്: അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ പലതും തുറന്ന് പ്രവർത്തിക്കുന്നില്ലെന്ന് പൊതുജനങ്ങളിൽ നിന്നു പരാതികൾ ലഭിച്ചിരിക്കെ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. ഗ്യാസ് എജൻസികൾ, പെട്രോൾ പമ്പുകൾ, പലചരക്കു കടകൾ, ബേക്കറികൾ, പച്ചക്കറി കടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ നിർബന്ധമായും തുറന്നു പ്രവർത്തിക്കണം. വിലവിവരപട്ടിക നിർബന്ധമായും പ്രദർശിപ്പിക്കുകയും വേണം.
അവശ്യസാധനങ്ങൾ മിതമായ വിലയിൽ ലഭ്യമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന വിധം പൊതുവിപണിയിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കൽ തുടങ്ങിയ ക്രമക്കേടുകൾ കാണിക്കുന്ന മൊത്ത ചില്ലറ വില്പന വ്യാപാരികൾക്കെതിരെ അവശ്യസാധന നിയമം 1955, അവശ്യസാധന ഉത്തരവ് 1977, 1980 വകുപ്പുകൾ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ
വ്യക്തമാക്കി.