പേരാമ്പ്ര: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കെ.എസ്.ടി.എ ചങ്ങരോത്ത് ബ്രാഞ്ച് കമ്മിറ്റി മാസ്‌ക് നിർമ്മിച്ചു നൽകി. ജില്ലാ കമ്മിറ്റിക്ക് കൈമാറിയ മാസ്‌ക്കുകൾ ആശുപത്രികൾക്ക് നൽകും. 500 ഓളം മാസ്‌ക്കുകളാണ് നിർമ്മിച്ചത്. കെ.എസ്.ടി.എ ചങ്ങരോത്ത് ബ്രാഞ്ച് സെക്രട്ടറി പ്രദീഷ് പാലോറ ജില്ലാ പ്രസിഡന്റ് മധുവിന് കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം സി.സതീശൻ പങ്കെടുത്തു. പി.സുനി, ടി.എൻ.രമ്യ, എം.സന്തോഷ് എന്നിവർ നിർമ്മാണത്തിന് നേതൃത്വം നൽകി. കൂടുതൽ മാസ്‌ക്കുകൾ അടുത്ത ദിവസങ്ങളിൽ നിർമ്മിച്ച് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.