രാമനാട്ടുകര: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഫയർഫോഴ്‌സിന്റെ സഹായത്തോടെ രാമനാട്ടുകര മത്സ്യ-മാംസ മാർക്കറ്റ് ശുചീകരിച്ചു. രാമനാട്ടുകര നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണൻ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ.ഷംസുദ്ദീൻ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി.സുരേഷ് ബാബു, രാമനാട്ടുകര എയ്ഡ് പോസ്റ്റ് എസ്.ഐ സി.കെ.അരവിന്ദൻ, മീഞ്ചന്ത ഫയർ യൂണിറ്റ് സ്റ്റേഷൻ ഓഫീസർ പി.വി. വിശ്വാസ് , ലീഡിംഗ് ഫയർമാൻ ഹംസക്കോയ , ഫയർമാൻമാരായ രതീഷ്, സൂരജ്, അനൂപ് കുമാർ, പ്രദീപ് കുമാർ, രാമനാട്ടുകര റെസ്ക്യൂ വളണ്ടിയർമാരായ ഒ.ചന്ദ്രദാസൻ,രാജേഷ്, കെ.പി.ഷാഹുൽ ഹമീദ്, എൻ.വി. ബഷീർ, വി.അനീഷ്, എം.ശരത്ത്, ടി.റഷീദ്, ടി.കെ.ടി.ഡി.ഒ പ്രവർത്തകരായ ബിബിൻ ലോട്ടസ്, അനിൽ, സഞ്ജീവ്, അഭിലാഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ സലിം രാമനാട്ടുകര, പി.സി.നളിനാക്ഷൻ, സി.ദേവൻ, വ്യാപാരി വ്യവസായി സമിതി നേതാക്കളായ ജലീൽ ചാലിൽ, മോഹൻ ദാസ്, കെ.സലാം,എൻ.കെ.ഉമ്മർ ബാബു, എ.എം.ഷാജി എന്നിവർ പങ്കെടുത്തു.