കൽപ്പറ്റ: വിദേശങ്ങളിൽ നിന്നും മറ്റും എത്തിയ 412 ആളുകൾ ഉൾപ്പെടെ ഇന്ന് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ള ആളുകളുടെ എണ്ണം 1926 ആയി. ഇത് കഴിഞ്ഞ ദിവസം ആശുപത്രി നിരീക്ഷണത്തിലായ 3 ആളുകൾ ഉൾപ്പെടെയുള്ളവരാണ്.
ഇന്ന് ആശുപത്രിയിൽ ആരെയും നിരീക്ഷണത്തിലാക്കിയിട്ടില്ല.
ജില്ലയിൽ നിന്ന് 2 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജില്ലയിൽ നിന്ന് അയച്ച 45 സാമ്പിളുകളിൽ 37 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്. ബാക്കി 8 എണ്ണത്തിന്റെ ഫലം ലഭിക്കുവാനുണ്ട്.
ജില്ലയിലെ 14 സ്‌ക്രീനിംഗ് പോസ്റ്റുകളിലായി 1127 വാഹനങ്ങളിലായി എത്തിയ 2038 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.