കോഴിക്കോട്: ഗ്രാമങ്ങളിലുൾപ്പെടെ പച്ചക്കറി വില കുതിച്ചുയരുന്നു. ചെറിയ ഉള്ളി, പച്ചമുളക് തുടങ്ങിയവയ്ക്ക് വലിയ തോതിലാണ് വിലക്കയറ്റം.
ചില്ലറ വില്പനക്കാർ തോന്നിയപോലെ വില വർദ്ധിപ്പിക്കുകയാണ്. പച്ചമുളകിനും ചെറിയ ഉള്ളിയ്ക്കും കിലോഗ്രാമിന് 100 രൂപയായി നിരക്ക്. ചെറിയ ഉള്ളിയുടെ വില വൈകാതെ 130 വരെയെത്തിയേക്കാമെന്നാണ് വ്യാപാരകൾ പറയുന്നത്. 25 മുതൽ 30 രൂപ വരെയുണ്ടായിരുന്ന പച്ചമുളകിനാണ് 100 രൂപയായി ഉയർന്നത്.
വലിയ ഉള്ളിയ്ക്ക് ചില്ലറ വിപണിയിൽ 40 രൂപയായി. തക്കാളിയുടെ വില പത്തിൽ നിന്ന് 30 രൂപയായി. വെളുത്തുള്ളിയുടെ നിരക്ക് 140ൽ നിന്ന് 200 ആയി ഉയർന്നു. മറ്റുള്ളവയുടെ നിരക്ക്: പയർ 60 രൂപ, ഉരുളക്കിഴങ്ങ് 40, ഇഞ്ചി 100, മത്തൻ 30, പടവലം 40, ബീൻസ് 50, കോളിഫ്ലവർ 40, കാബേജ് 40, പച്ചക്കായ 40, കാരറ്റ് 100.