വടകര: കൊറോണ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണ സാധനങ്ങളുൾപ്പെടെ അവശ്യവസ്തുക്കൾ സൗജന്യ നിരക്കിൽ എത്തിക്കും. വാർഡ്തല ദ്രുത കർമ്മ സേന കൺവീനർമാരുടെ അഭ്യർത്ഥന ലഭിച്ചാൽ സൗജന്യ നിരക്കിൽ ഓട്ടോറിക്ഷ തൊഴിലാളികൾ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സാധനങ്ങൾ മിതമായ നിരക്കിൽ എത്തിക്കും. പഞ്ചായത്തിൽ ചേർന്ന ഓട്ടോത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പെർസൺ ജസ്മിനകല്ലേരി, പഞ്ചായത്ത് സെക്രട്ടറി, ടി. ഷാഹുൽ ഹമീദ്, മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽ നസീർ, ചോമ്പൽ എസ്.ഐ നിഖിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ വി.കെ. ഉഷ, ഫർസൽ കെ.പി, അശോകൻ തൈക്കണ്ടി, സുഭാഷ് ബാബു, എം.എം. പ്രദീപ്, എന്നിവർ സംസാരിച്ചു. മാഹി റെയിൽവേ സ്റ്റേഷൻ, അഴിയൂർ ചുങ്കം, കുഞ്ഞിപ്പള്ളി, മുക്കാളി എന്നിവിടങ്ങളിലെ ഓട്ടോത്തൊഴിലാളികളാണ് സേവന സന്നന്ധരായി മുന്നോട്ട് വന്നത്. ഇതിനായി വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9645243922 (മുബീബ് റഹ്മാൻ, പഞ്ചായത്ത് സ്റ്റാഫ്).