കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാഹുൽ ഗാന്ധി എം.പി യുടെ കൈത്താങ്ങ്. ആദ്യഘട്ട സഹായമെന്ന നിലയിൽ 50 തെർമൽ സ്‌കാനർ, ഇരുപതിനായിരം ഫേസ് മാസ്‌ക്, 1000 ലിറ്റർ സാനിറ്റൈസർ എന്നിവ ജില്ലാ ഭരണ കൂടങ്ങൾക്ക് കൈമാറി. കോഴിക്കോട് ജില്ലയ്ക്ക് അനുവദിച്ച മാസ്‌ക്, സാനിറ്റൈസർ എന്നിവ കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് ജില്ലാ കളക്ടർ എസ്. സാംബശിവ റാവുവിനെ ഏല്പിച്ചു. തെർമൽ സ്‌കാനറുകൾ എ.ഡി.എം രോഷ്‌നി നാരായണൻ ഏറ്റുവാങ്ങി.