corona

കോഴിക്കോട്: കൊറോണയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് ആകെ 9980 പേർ നിരീക്ഷണത്തിലുള്ളണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ അറിയിച്ചു. ജില്ലയിൽ ഇന്ന് ആർക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല.

271 പേർ പുതുതായി നിരീക്ഷണത്തിൽ വന്നവരാണ്. മെഡിക്കൽ കോളേജിൽ 15ഉം ബീച്ച് ആശുപത്രിയിൽ 27ഉം ഉൾപ്പെടെ ആകെ 42 പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ബീച്ച് ആശുപത്രിയിൽ നിന്ന് രണ്ട് പേരെ ഡിസ്ചാർജ്ജ് ചെയ്തു.

ഇന്നലെ 10 സ്രവ സാമ്പിൾ പരിശോധനയ്‌ക്കയച്ചു. 219 സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചതിൽ 189 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. 181 എണ്ണം നെഗറ്റീവാണ്. ജില്ലയിൽ അഞ്ച് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. കൂടാതെ രോഗം സ്ഥിരീകരിച്ച രണ്ട് കാസർകോട് സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയും കോഴിക്കോട്ട് ചികിത്സയിലുണ്ട്. 30 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.