കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂട്ടംചേർന്നുള്ള ആരാധനകളൊന്നും നടത്താൻ പാടില്ലെന്നും വെള്ളിയാഴ്ച ജുമുഅ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നിർവഹിക്കേണ്ടതില്ലെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ല്യാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വിശ്വാസികൾ വീടുകളിലിരുന്ന് ആരാധനകളിൽ സജീവമാവുകയും കൊറോണ മഹാമാരിയിൽ നിന്ന് രക്ഷനേടാൻ പ്രാർത്ഥനാനിരതരാവുകയും ചെയ്യേണ്ടതാണെന്ന് നേതാക്കൾ പറഞ്ഞു.