വടകര: കൊറോണ ഭീഷണിയ്ക്കിടയിലും പാലിയേറ്റിവ് പ്രവർത്തകർ കിടപ്പ് രോഗികളുടെ വീടുകളിൽ പരിചരണത്തിനെത്തി. കാരക്കാട് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെന്റർ പ്രവർത്തകരെ കാത്ത് ഒഞ്ചിയം, അഴിയൂർ, ചോറോട് പഞ്ചായത്തുകളിലായി 220 കിടപ്പ് രോഗികളാണുള്ളത്.
ഡോക്ടറും രണ്ട് വീതം നഴ്സുമാരും സഹായികളും ചേർന്ന സംഘമാണ് രണ്ടാഴ്ച കൂടുമ്പോഴെത്തുന്നത്. ചില രോഗികളെ പരിചരിക്കാൻ ആൾബലം ആവശ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ പാലിയേറ്റീവ് വാഹനത്തിലെ ഡ്രൈവറും സഹായിക്കാനെത്തും. ഡോ. അമർജിത്ത്, നഴ്സുമാരായ ബിന്ദു, മേഴ്സി, എം. സത്യൻ, എൻ.കെ. അനിൽകുമാർ എന്നിവരാണ് പരിചരണത്തിനെത്തുന്നത്. അടിയന്തര ഘട്ടങ്ങളിൽ ഓടിയെത്താൻ തയ്യാറായി ഇവർ വിളിപ്പുറത്തുണ്ട്.