നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ഡോക്ടറടക്കം ആറു പേർ കൊറോണ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച നാദാപുരം സ്വദേശിയായ രോഗിയുമായി ഇടപഴകിയവരാണ് ഇവർ.
ഈ രോഗി രാത്രി മാർച്ച് 17ന് രാത്രി എട്ട് മുതൽ എട്ടര മണി വരെ നാദാപുരം ആശുപത്രിയിലുണ്ടായിരുന്നു. പരിശോധിച്ച ഡോക്ടർ, നഴ്സുമാർ, സെക്യൂരിറ്റി ജീവനക്കാരൻ, ഒരു ആശാ വർക്കർ തുടങ്ങി ആറു പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ നാലു പേർ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും രണ്ടു പേർ വീട്ടിലുമാണ് കഴിയുന്നത്.
രോഗി 17 മുതൽ 21 വരെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 21 നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.