മാനന്തവാടി:തൊണ്ടർനാട് സ്വദേശിയായ മധ്യവയസ്‌കനാണ് രോഗബാധ സ്ഥിരീകരിച്ചത്. മാർച്ച് 22 ന് ദുബായിൽ നിന്നും എയർപോർട്ട് ടാക്സിയിൽ നേരെ വീട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. തുടർന്ന് സ്വതാൽപ്പര്യ പ്രകാരം വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞുവരുകയായിരുന്നു. ഭാര്യയടക്കമുള്ളവരെ വീട്ടിൽ നിന്നും മാറ്റി തികച്ചും ഏകനായാണ് താമസിച്ചു വന്നത്.
രണ്ട് ദിവസം മുമ്പ് രോഗ ലക്ഷണം കണ്ടതിനാൽ തൊണ്ടർനാട് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തകരെ വിവരമറിയിക്കുകയും, ജില്ലാശുപത്രിയിൽ നിന്നും ആംബുലൻസെത്തി ആശുപത്രിയിലേക്ക് കൊണ്ടുവരികയുമായിരുന്നു.തുടർന്ന് ശരീര സ്രവം പരിശോധനയ്ക്ക് അയക്കുകയും ഇന്ന് പരിശോധനാ ഫലം വന്നതിൽ ഇദ്ദേഹത്തിന് കൊറോണ വൈറസ്ബാധ സ്ഥിരീകരിക്കുകയായിരുന്നു.വിദേശത്ത് നിന്ന് വന്നത് മുതൽ ക്വാറന്റൈനിൽ കഴിഞ്ഞുവന്നതിനാൽ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടായിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.