വടകര: തൊഴിലിടങ്ങൾ പൂട്ടിയതോടെ താമസസ്ഥലത്ത് ഒതുങ്ങിയ ഇതര സംസംസ്ഥാന തൊഴിലാളികൾക്ക് 'ബ്രേക്ക് ദി ചെയ്ൻ" പരിശീലനം നൽകി. മാഹിയിലെ വിവിധ ബാറുകളിൽ ജോലി ചെയ്യുന്ന 32 അസാം, ത്രിപുര സംസ്ഥാനങ്ങളിലെ തൊഴിലാളികൾക്കാണ് പരിശീലനം നൽകിയത്.
അഴിയൂർ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് കൈ കഴുകുന്ന വിധം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ വിശദികരിച്ച് നൽകി. തൊഴിലാളികൾ താമസിക്കുന്ന സ്ഥലം അവരെ കൊണ്ട് തന്നെ ശുചീകരിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്‌ക്ക് നൽകാനുള്ള സംവിധാനവും ഒരുക്കി.
അഴിയൂർ പഞ്ചായത്തിലെ ചാരാംങ്കയിലുള്ള താത്കാലിക കെട്ടിടത്തിലാണ് ഇവർ താമസിക്കുന്നത്. ചെറിയ കെട്ടിടത്തിൽ കൂടുതൽ പേരെ താമസിപ്പിക്കുന്നത് ഒഴിവാക്കാൻ കോൺട്രാക്ടർക്ക് നോട്ടിസ് നൽകും. അസാം സ്വദേശികളായ ബിനോയ്, പ്രശാൻജിത്ത് എന്നിവരുടെ സഹകരണത്തോടെയാണ് മുഴുവൻ തൊഴിലാളികളെയും 'ബ്രേക്ക് ദി ചെയ്ൻ" പരിശീലനം നൽകിയത്.
വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. ഉഷ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റീന, ഫാത്തിമ, സിവിൽ പൊലീസ് ഓഫീസർ സാദിഖ് എന്നിവരാണ് പശീലനം നല്കിയത്. പഞ്ചായത്ത് ഹിന്ദി ഭാഷയിൽ തയ്യാറാക്കിയ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തന നോട്ടീസ് എല്ലാവർക്കും നൽകി.