arrest

കോഴിക്കോട്: ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും താത്കാലികമായി അടച്ച സാഹചര്യത്തിൽ ജില്ലയിൽ ലഹരിവസ്തു വില്പനക്കെതിരെ പരിശോധന കർശനമാക്കി. താമരശേരി എക്‌സൈസ് സംഘത്തിന്റെ പരിശോധനയിൽ 4.5 ലിറ്റർ മദ്യവുമായി കട്ടിപ്പാറ ചുണ്ടൻകുഴിയിൽ രത്‌നാകരനെ അറസ്റ്റുചെയ്തു, 1. 03 കിലോഗ്രാം കഞ്ചാവുമായി ഉണ്ണികുളം വള്ളിയോത്ത് മുഹമ്മദ് ഷാഹിനെയും (21) പിടികൂടി. ഒരു സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
നിരോധനത്തെ തുടർന്ന് അടച്ചിട്ട ക്ലബുകൾ, ബാറുകൾ, ബിയർ പാർലറുകൾ, കള്ള്ഷാപ്പുകൾ എന്നിവിടങ്ങളിലും കള്ള് ചെത്ത് കേന്ദ്രങ്ങളിലും പരിശോധന തുടരും. മുൻകുറ്റവാളികളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ എല്ലാ സബ് ഓഫീസുകൾക്കും നിർദ്ദേശം നൽകിയതായി കോഴിക്കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.