കോഴിക്കോട്: കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി സപ്ലൈകോ വില്പന ശാലകളുടെ പ്രവർത്തനസമയം പുനഃക്രമീകരിച്ചതായി മേഖല മാനേജർ അറിയിച്ചു. മാവേലി സ്റ്റോർ, സൂപ്പർ സ്റ്റോർ, പീപ്പിൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ്, അപ്നാ ബസാർ എന്നിവ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ ഇടവേളയില്ലാതെ പ്രവർത്തിക്കും. സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയും പ്രവർത്തിക്കും.
സപ്ലൈകോയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വിവിധ ജില്ലകളിൽ താലൂക്ക് തലത്തിൽ നോഡൽ ഓഫീസർമാരെ നിയമിച്ചതായി കോഴിക്കോട് മേഖലാ മാനേജർ അറിയിച്ചു. കോഴിക്കോട് താലൂക്കിൽ സപ്ലൈകോ ഡിപ്പോ ജൂനിയർ മാനേജർ കെ.കെ. രജനി 9447990110, താമരശ്ശേരിയിൽ കൊടുവള്ളി ഡിപ്പോ ജൂനിയർ മാനേജർ എസ്.ലളിതാഭായ് 9447990111, കൊയിലാണ്ടിയിൽ ഡിപ്പോ മാനേജർ ടി.സി. രാജൻ 9447975266, വടകരയിൽ സപ്ലൈകോഡിപ്പോ ജൂനിയർ മാനേജർ എൻ. ജയൻ 9447990114 എന്നിവരെയാണ് നിയോഗിച്ചത്.