വടകര: ടൗൺ റോട്ടറി ക്ലബും ഫയർഫോഴ്സും സംയുക്തമായി വടകരയും പരിസര പഞ്ചായത്തുകളിലും അണുനാശിനി തളിച്ച് ശുചീകരിച്ചു. അതിരാവിലെ തുടങ്ങിയ ശുചീകരണം വൈകിട്ട് വരെ തുടർന്നു. വടകര ജയിൽ, മിനി സിവിൽ സ്റ്റേഷൻഭാഗം, മാർക്കറ്റ് പരിസരം, ബസ് സ്റ്റാൻഡ്, ന്യൂ ഇന്ത്യ പരിസരം, ടൗൺ ഹാൾ, കുലചന്ത ഭാഗം, റെയിൽവേ സ്റ്റേഷൻ, ചോറോട് പഞ്ചായത്തിലെ വള്ളിക്കാടു വരെയും ഇതിനിടയിലെ ബസ് വെയിറ്റിംഗ് ഷൽട്ടറുകൾ, പയ്യോളി ബസ് സ്റ്റാൻഡ് വരെയുള്ള വെയിറ്റിംഗ് ഷൽട്ടറുകൾ തുടങ്ങിയവയാണ് വൃത്തിയാക്കിയത്.
വടകരറോട്ടറി ക്ലബ് പ്രസിഡന്റ് സജിത്ത്, സെക്രട്ടറി റിജേഷ്, വിദ്യാസാഗർ, പ്രശാന്ത്, ഫയർസ്റ്റേഷൻ ഓഫീസർ ജഗദീഷ് വി.പി നായർ, സീനിയർ ഫയർ സേഫ്ടി ഓഫീസർ പി.സജീവൻ, നാരായണൻ, കെ. ശ്രീകാന്ത്, പി.ആർ. സോജു തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പ്രവർത്തനം തുടരുമെന്ന് ജഗദീഷ് വി.പി. നായർ പറഞ്ഞു.