മുക്കം: കൊറോണ പ്രതിരോധപ്രവർത്തങ്ങൾക്കായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികൾക്ക് വെന്റിലേറ്റർ, ഐ സി യു, അനുബന്ധ ഉപകരണങ്ങൾക്കായി രാഹുൽ ഗാന്ധി എം .പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 2. 70 കോടി രൂപ അനുവദിച്ചു.
ആദ്യഘട്ടമെന്ന നിലയിൽ 50 തെർമൽ സ്കാനർ, ഇരുപതിനായിരം മാസ്ക്, ആയിരം ലിറ്റർ സാനിറ്റെെസർ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ ഭരണകൂടങ്ങൾക്ക് എത്തിച്ചിരുന്നു. രണ്ടാം ഘട്ടമായാണ് കോഴിക്കോട് മെഡിക്കൽ കോളേജ് , മഞ്ചേരി മെഡിക്കൽ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കായി ഫണ്ട് അനുവദിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിന് 25 ലക്ഷം, മഞ്ചേരി മെഡിക്കൽ കോളേജിന് 1.45 കോടി, വയനാട് ജില്ലാ ആശുപത്രിക്ക് ഒരു കോടി എന്നിങ്ങനെയാണ് തുക ലഭ്യമാവുക. രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥനപ്രകാരം ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗം ഡോ.അമീയാജ്നിക് പ്രാദേശിക വികസന ഫണ്ടിൽ നിന്നു 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.