goods-

കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിലേക്ക് അവശ്യവസ്തുക്കൾ ശേഖരിക്കാനായി പോകുന്ന ചരക്കു വാഹനങ്ങൾക്ക് പാസ് നൽകാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പാസ് ലഭിക്കുന്നതിന് നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട താലൂക്ക് കൺട്രോൾ റൂമുകളിലും, kozhikode.nic.in എന്ന വെബ്സൈറ്റിലും ലഭിക്കും.

അപേക്ഷ പൂർണമായി പൂരിപ്പിച്ച് ഡ്രൈവറുടേയും സഹായിയുടേയും ഫോട്ടോ സഹിതം ബന്ധപ്പെട്ട താലൂക്ക് ഗതാഗത കൺട്രോൾ റൂമിൽ (വടകര താലൂക്ക് ഓഫീസ്, കൊയിലാണ്ടി താലൂക്ക് ഓഫീസ്, താമരശ്ശേരി താലൂക്ക് ഓഫീസ്) എത്തിക്കണം. കോഴിക്കോട് തലൂക്ക് പരിധിയിൽ വരുന്ന അപേക്ഷകൾ കളക്ടറേറ്റിലെ ജില്ലാ തല ഗതാഗത കൺട്രോൾ റൂമിൽ (ആർ.ആർ സെക്ഷൻ കളക്ടറേറ്റ്, കോഴിക്കോട്) സമർപ്പിക്കാവുന്നതാണ്.

വ്യവസായ സ്ഥാപനങ്ങളുമായി ചരക്ക് നീക്കവുമായി ബന്ധപ്പെട്ട അപക്ഷകളും കൺട്രോൾ റൂമുകളിൽ നൽകാം. അനുവദിക്കുന്ന പാസുകൾക്ക് ഏപ്രിൽ 14 വരെ സാധുതയുണ്ടാകും. ഡ്രൈവറും സഹായിയും പാസ് അനുവദിച്ച തീയതി മുതൽ 7 ദിവസം കഴിയുന്ന മുറയ്‌ക്ക് കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് ഡി.എം.ഒയിൽ നിന്ന് സാക്ഷ്യപത്രം വാങ്ങണം.

ജില്ലാ ഗതാഗത കൺട്രോൾ റൂം 0495-2374713, 8547616015, താമരശ്ശേരി താലൂക്ക് കൺട്രോൾ റൂം : 9446309607, 0495-2223088, വടകര താലൂക്ക് കൺട്രോൾ റൂം : 9495101960, 0496-2522361, കൊയിലാണ്ടി താലൂക്ക് കൺട്രോൾ റൂം: 9847300722, 0496- 2620235.
അടിയന്തര ഘട്ടങ്ങളിൽ വാഹന സൗകര്യം ഏർപ്പെടുത്തുന്നതിന് ജില്ലയിൽ ട്രാൻസ്പോർട്ട് കൺട്രോൾ റൂമുകൾ തുറന്നതായി കളക്ടർ അറിയിച്ചു. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടറാണ്‌ നോ‍ഡൽ ഓഫീസർ. ചരക്കുനീക്കത്തിന് അവശ്യമായ വാഹനങ്ങളുടെ ലഭ്യത ഉറപ്പാക്കുക, വാഹനങ്ങളുടെ ദൗർലഭ്യം കാരണം അവശ്യ വസ്തുക്കകളുടെ ക്ഷാമം ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുക എന്നിവയാണ് ട്രാൻസ്പോർട്ട് കൺട്രോൾ റൂമിന്റെ ചുമതലകൾ.



*