കോഴിക്കോട്: ജില്ലയിൽ എട്ട് കൊറോണ കെയർ സെന്ററുകൾ തുറന്നതായി ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. നഗരത്തിൽ തെരുവിൽ കഴിയുന്ന് 597 പേരെ ആറ് ഷെൽട്ടറുകളിലേക്ക് മാറ്റി ഭക്ഷണ സൗകര്യം ഒരുക്കി. മെഡിക്കൽ കോളേജിൽ കൂടുതൽ വെന്റിലേഷൻ സൗകര്യം ഒരുക്കും. അതിഥി തൊഴിലാളികൾക്ക് പ്രയാസങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പരിശോധിക്കും. ഹോം ഡെലിവറി സംവിധാനം കാര്യക്ഷമമാക്കും. എല്ലാ പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങുമെന്നും കളക്ടർ അറിയിച്ചു.