കോഴിക്കോട്: വെസ്റ്റ് ഹില്ലിലെ എഫ്.സി.ഐ ഗോഡൗണിൽ ഇന്നലെ വീണ്ടും അരിയെത്തി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം മൂന്നാം തവണയാണ് ഇവിടെ അരിയെത്തുന്നത്.
1323 ടൺ പുഴുങ്ങലരിയുമായെത്തിയ വാഗണിൽ നിന്ന് രാവിലെ ആറിന് തുടങ്ങിയ ചരക്കിറക്കൽ ഉച്ചയ്‌ക്ക് ഒന്നിനാണ് കഴിഞ്ഞത്. പൊതുവിതരണത്തിനാവശ്യമുള്ള അരി വെസ്റ്റ്ഹിൽ ഗോഡൗണിലുണ്ടെന്ന് എഫ്.സി.ഐ അധികൃതർ അറിയിച്ചു. വിതരണത്തിനായി ഇന്നലെ 110 ടൺ അരി കൊണ്ടുപോയി. അരി ആവശ്യപ്പെട്ടാൽ നാല് ദിവസത്തിനകം റെയിൽവേ എത്തിക്കുമെന്നും അധികൃതർ പറഞ്ഞു.