കോഴിക്കോട്: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഇതിനായി ഡെപ്യൂട്ടി കളക്ടർ (എൽ.എ) നോഡൽ ഓഫീസറായും ജില്ലാ ലേബർ ഓഫീസർ, ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്), ഡിവൈ.എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടുന്ന ടീം രൂപീകരിച്ചു.
അതിഥി തൊഴിലാളികൾ നിലവിൽ ഏത് തൊഴിലുടമയുടെ കീഴിലാണോ ജോലിചെയ്യുന്നത് അവിടെ തുടരണം. തൊഴിലാളികൾക്കുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്. തദ്ദേശ സ്വയംഭരണ റാപ്പിഡ് റെസ്‌പോൺസ് ടീം ഇതുറപ്പാക്കണം. മൈഗ്രന്റ് ലേബറേർസ് വെൽഫെയർ കോഓർഡിനേഷൻ ടീം ജില്ലയിലുടനീളം പരിശോധന നടത്തി അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. എല്ലാ വിധ ആവശ്യങ്ങൾക്കും അതിഥി തൊഴിലാളികൾക്ക് ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. ആർ. അജി 9400891707, ഹരീഷ് 9947819340, റാസിക് 808620110, അശ്വിൻ 9809264875, അഹമ്മദ് 9400877144, ലിബീഷ് 9946413085, രേഘുനാഥ് 9446731350, ഡോ. സുനിഷ് 9403872292, റിയാദ് 9846688629, സലീം 9446886822.