പേരാമ്പ്ര: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്കും ഒറ്റപ്പെട്ട് കഴിയുന്നവർക്കും കൈത്താങ്ങായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പേരാമ്പ്ര ജി.യു.പി സ്‌കൂളിൽ സാമൂഹ്യ അടുക്കള ആരംഭിച്ചു. അഗതികൾക്ക് ഉച്ച ഭക്ഷണം സൗജന്യമാണ്. മറ്റുള്ളവരിൽ നിന്ന് പാഴ്സലിന് 25 രൂപ ഈടാക്കും. വാർഡ് തലത്തിൽ നടക്കുന്ന എല്ലാ സഹായവിതരണങ്ങളും ആർ ആർ ടി മഖേനയായിരിക്കണമെന്ന് പഞ്ചായത്ത് നിർദ്ദേശിച്ചിട്ടുണ്ട്.
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ വനിതാ കാന്റീനിൽ കമ്മ്യൂണിറ്റി കിച്ചണിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു നിർവഹിച്ചു. വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ബി.ബിനീഷ്, സി.ഡി എസ് ചെയർപേഴ്‌സൺ കാർത്ത്യായനി തുടങ്ങിയവർ സംബന്ധിച്ചു.