വടകര: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിറകെ റോഡിൽ സദാ കാവലുള്ള പൊലീസുകാർക്ക് കുടിവെള്ളമെത്തിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
കടുത്ത ചൂടിൽ വാഹന പരിശോധന നടത്തുന്ന പൊലീസുകാർക്ക് കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയറിഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്. വരുംദിവസങ്ങളിലും കുടിവെള്ള വിതരണം തുടരും. യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ മടപ്പള്ളി, അഡ്വ. പി.ടി.കെ നജ്മൽ, അജിനാസ് താഴത്ത് എന്നിവർ നേതൃത്വം നൽകി.