കൽപ്പറ്റ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വളണ്ടിയർ സേന കർമ്മരംഗത്ത്. ക്വാറന്റൈനിലും അല്ലാതെയും വീടുകളിൽ കഴിയുന്നവർക്ക് വിവിധസേവനങ്ങൾക്ക് വളണ്ടിയർ സേനയുടെ സേവനം ലഭ്യമാണ്. ഭക്ഷണം,മരുന്ന്,മറ്റ് വൈദ്യസഹായം തുടങ്ങിയ സേവനത്തിനും ഇവർ സജ്ജരാണ്.
ഓരോ പഞ്ചായത്തിലും അഞ്ച് പേരടങ്ങിയ സംഘമാണുളളത്. ഇവർക്ക് പ്രത്യേക പാസ് അനുവദിച്ചിട്ടുണ്ട്. അതത് പഞ്ചായത്തുകളുടെ നമ്പറിലോ, 9496207151 എന്ന നമ്പറിലോ ആളുകൾക്ക് ആവശ്യങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്. വളണ്ടിയർമാരുടെ പേരും ഫോൺ നമ്പറും പഞ്ചായത്തുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് വളണ്ടിയർ സേന നോഡൽ ഓഫീസറായ പി.സി മജീദ് അറിയിച്ചു.
വളണ്ടിയർമാരാകാം
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തനത്തിന് തയ്യാറുളളവർ പേര്,അഡ്രസ്,ഫോൺ നമ്പർ എന്നിവ 7025740829 എന്ന വാട്സ് ആപ് നമ്പറിൽ അറിയിക്കണം