പുൽപ്പള്ളി: ടൂറിസ്റ്റ്‌ഹോം ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയിൽ പുൽപ്പള്ളി എസ്.ഐ അജീഷിനെ സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം പുൽപ്പള്ളി ടൗണിൽ കർഫ്യു ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയതിനെ ത്തുടർന്നാണ് നടപടി.
അതേസമയം പൊലീസിന്റെ വീര്യം കെടുത്തുന്ന നടപടിയാണിതെന്നും സ്ഥലം മാറ്റിയ ഉത്തരവ് തിരുത്തണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ആവശ്യപ്പെട്ടു.