കോഴിക്കോട്: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജീകരണങ്ങൾ വിപുലീകരിക്കുന്നതിന് സഹായം എത്തിക്കുമെന്ന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാർ പറഞ്ഞു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഇ.ആർ. രാജേന്ദ്രനുമായി മർകസിൽ നടത്തിയ ചർച്ചയിൽ , ഐസൊലേഷൻ വാർഡിലേക്ക് ആവശ്യമായി വരുന്ന വി.പി.ഇ കിറ്റുകൾ, ജോലിക്കാരെ കൊണ്ടുപോവാനുള്ള വാഹനസൗകര്യം എന്നിവ മർകസ് ലഭ്യമാക്കുമെന്ന് കാന്തപുരം ഉറപ്പ് നൽകി. മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗം മേധാവി ഡോ.കെ.പി. സുനിൽ കുമാർ, ഡോ. ഡാനിഷ്, ഡെർമിറ്റോളജി പ്രൊഫസർ ഡോ. ഇ.എൻ അബ്ദുല്ലത്തീഫ്, ലെയ്സൺ ഓഫീസർ ഹംസ, വാദി സലാം, കെ.എ.നാസർ ചെറുവാടി എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.