news

കോഴിക്കോട് : പ്രശസ്ത ചിത്രകാരൻ ചന്ദ്രമോഹൻ ചാത്തമ്പള്ളി ( ആബു, 83) നിര്യാതനായി. ഭാര്യ: പരിമള ഗിൽബർട്ട് (റിട്ട. പ്രിൻസിപ്പൽ, കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, കോഴിക്കോട് ). മക്കൾ: വിനോദ്, സീമ. മരുമക്കൾ: ദീപ, സുനിൽ പ്രസാദ് ( ഒമാൻ).

സ്വകാര്യ ആർട്ട് ഗാലറിയെന്ന സങ്കല്പം മലബാറിൽ ആദ്യമായി എത്തിച്ചത് ഇദ്ദേഹമായിരുന്നു. റിയാദ്, കുവൈത്ത് എന്നിവിടങ്ങളിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. 1963ൽ മുംബെയിലെ ജഹാംഗീർ ആർട്ട് ഗാലറിയിൽ നടത്തിയ ചിത്രകലാപ്രദർശനം ദേശീയശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കോഴിക്കോട് കാരപ്പറമ്പിലുള്ള ഇദ്ദേഹത്തിന്റെ സെറുലീലൻ ആർട്ട് ഗാലറിയിൽ ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വിഖ്യാത ചിത്രകാരന്മാരുടെ വലിയ ചിത്രശേഖരമുണ്ട്. സാമൂഹിക - ജീവകാരുണ്യ പ്രവർത്തകനെന്ന നിലയിലും കഴിഞ്ഞ നാലു പതിറ്റാണ്ടായി കോഴിക്കോട്ടെ നിറസാന്നിദ്ധ്യമായിരുന്നു. ആൾ കേരള ക്രിയേറ്റിവ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ, നന്മ എക്‌സിക്യൂട്ടിവ് അംഗം, ബാസൽ മിഷൻ വെൽഫെയർ അസോസിയേഷൻ എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു.

സംസ്‌കാരം മാവൂർറോഡ് ശ്‌മശാനത്തിൽ നടന്നു.