അത്തോളി: രണ്ടു വൃക്കയും തകരാറിലായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അത്തോളി കണ്ണിപ്പൊയിൽ മൂലേരി പറമ്പത്ത് കമ്മളംകണ്ടി മുഹമ്മദ് കോയ (52) സുമനസ്സുകളുടെ സഹായം തേടുന്നു.
ഹോട്ടൽ തൊഴിലാളിയായിരുന്ന ഇദ്ദേഹം നാലു വർഷമായി ഡയാലിസിസിന് വിധേയനായി വരികയാണ്. വൃക്കമാറ്റി വെക്കാതെ രക്ഷയില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഡോക്ടർമാർ. ഇതിനുള്ള ചെലവിന് ശേഷിയില്ല കുടുംബത്തിന്.
വാർഡ് മെമ്പർ ഉഷാ ഗോപാലം ചെയർപേഴ്സണും എം.പി.ജാബിർ അലി ജനറൽ കൺവീനറും എം.അബൂബക്കർ ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തികസഹായം കമ്മിറ്റിയുടേതായി കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്കിൽ തുറന്ന അക്കൗണ്ടിൽ നിക്ഷേപിക്കാം (A/C N0: 100291201020102 - IFSC Code - KDCBO000029)