corona-virus

മ​ല​പ്പു​റം : ജി​ല്ല​യിൽ ഒ​രാൾ​ക്കു കൂ​ടി കൊറോണ സ്ഥി​രീ​ക​രി​ച്ചു. ദു​ബാ​യിൽ നി​ന്നെ​ത്തി​യ തി​രൂർ പൊ​ന്മു​ണ്ടം പാ​റ​മ്മൽ സ്വ​ദേ​ശി​യാ​യ 46 കാ​ര​നാ​ണ് വൈ​റ​സ്​ ബാ​ധ​യു​ള്ള​ത്. ഇ​യാ​ളെ മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്കൽ കോ​ളേജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷൻ വാർ​ഡിൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ജി​ല്ലാ കളക്ടർ ജാ​ഫർ മാലി​ക് അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യിൽ വൈ​റ​സ് ബാ​ധ​യു​ള്ള​വ​രു​ടെ എ​ണ്ണം എട്ടായി. നേ​ര​ത്തെ വൈ​റ​സ്​ബാ​ധ സ്ഥി​രീ​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജിൽ ചി​കി​ത്സ​യിൽ ക​ഴി​യു​ന്ന​യാ​ളെ ജി​ല്ല​യി​ലേ​ക്കു തി​രി​കെ എ​ത്തി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം എ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്കൽ ഓ​ഫീ​സർ ഡോ. കെ. സ​ക്കീ​ന വ്യ​ക്ത​മാ​ക്കി.

മാർ​ച്ച് 21 നാ​ണ് പു​തു​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​യാൾ ജി​ല്ല​യി​ലെ​ത്തി​യ​ത്. ദു​ബാ​യിൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​യാൾ സു​ഹൃ​ത്തി​നോ​ടൊ​പ്പം കാ​റിൽ ഷാർ​ജ​യി​ലെ​ത്തി. ജി.9 ​ 454 എ​യർ അ​റേ​ബ്യ വി​മാ​ന​ത്തിൽ പു​ലർ​ച്ചെ 2.35ന് ക​രി​പ്പൂർ വി​മാ​ന​ത്താ​വ​ള​ത്തിലെ​ത്തി. പ​രി​ശോ​ധ​ന​കൾ പൂർ​ത്തി​യാ​ക്കി സ​ഹോ​ദ​ര​ന്റെ കാ​റിൽ തി​രൂർ പൊ​ന്മു​ണ്ടം പാ​റ​മ്മ​ലി​ലെ സ്വ​ന്തം വീ​ട്ടി​ലെ​ത്തി ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നിർ​ദ്ദേ​ശ​പ്ര​കാ​രം പൊ​തു സ​മ്പർ​ക്ക​മി​ല്ലാ​തെ സ്വ​യം നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. 22 നും വീ​ട്ടിൽ നി​രീ​ക്ഷ​ണ​ത്തിൽ തു​ടർ​ന്നു. 23ന് പ​നി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ടർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആം​ബു​ലൻ​സിൽ ഉ​ച്ച​യ്​ക്ക് 3.30ന് തി​രൂർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷൻ വാർ​ഡി​ലെ​ത്തി സാ​മ്പിൾ നൽ​കി​യ ശേ​ഷം 7.30ന് തി​രി​കെ വീ​ട്ടി​ലെ​ത്തി. ഇ​ന്ന​ലെ ആം​ബു​ലൻ​സിൽ കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്കൽ കോളേ​ജ് ആ​ശു​പ​ത്രി​യിൽ ഐ​സൊ​ലേ​ഷ​നിൽ പ്ര​വേ​ശി​പ്പി​ച്ചു.
ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നിർദ്ദേ​ശ​ങ്ങൾ പൂർണ്ണ​മാ​യും പാ​ലി​ച്ച് മാ​തൃ​കാ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് ഇ​യാൾ കൈ​ക്കൊ​ണ്ട​തെ​ന്ന് ജി​ല്ലാ ക​ള​ക്ടർ പ​റ​ഞ്ഞു. വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ ആ​രോ​ഗ്യനി​ല തൃ​പ്​തി​ക​ര​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്കൽ ഓ​ഫീ​സ​റും അ​റി​യി​ച്ചു. ഇ​യാൾ​ക്കൊ​പ്പം മാർ​ച്ച് 21ന് ക​രി​പ്പൂ​രി​ലെ​ത്തി​യ ജി.9 ​ 454 എ​യർ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാർ ജി​ല്ലാ​ത​ല കൺ​ട്രോൾ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നിർ​ബ​ന്ധ​മാ​യും സ്വ​യം നി​രീ​ക്ഷ​ണ​ത്തിൽ ക​ഴി​യ​ണം. ആ​രോ​ഗ്യ പ്ര​ശ്​ന​ങ്ങ​ളു​ണ്ടെ​ങ്കിൽ നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളിൽ പോ​കാ​തെ കൺ​ട്രോൾ സെ​ല്ലിൽ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നിർദ്ദേ​ശ​ങ്ങൾ പൂർ​ണ്ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ടർ അ​റി​യി​ച്ചു.
കൺ​ട്രോൾ സെൽ ന​മ്പ​റു​കൾ ​ 0483 2737858, 2737857, 2733251, 2733252, 2733253.