രാമനാട്ടുകര: രണ്ടു ദിവസമായി ഭക്ഷണം കിട്ടാതെ വിശന്നു കരഞ്ഞെത്തിയ മൂന്നു അന്യസംസ്ഥാന തൊഴിലാളികൾക്ക് രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റ് എസ്.ഐ സി.കെ അരവിന്ദൻ ഇടപെട്ട് ഭക്ഷണം വാങ്ങി നൽകി. ഇന്നലെ വൈകിട്ടാണ് സംഭവം.
വല്ലതും കഴിച്ചിട്ട് രണ്ടു ദിവസമായെന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു മൂന്നു ഹിന്ദിക്കാർ. എസ് ഐ ഉ
ൻ രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണനുമായി ബന്ധപെട്ടു. അദ്ദേഹം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ.ഷംസുദ്ദീനെ വിളിച്ചു. വൈകാതെ അദ്ദേഹം സ്ഥലത്തെത്തി രാമനാട്ടുകര പാരഡൈസ് ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങി നൽകി. പിന്നീട് മൂന്നു പേരെയും രാമനാട്ടുകര കമ്മ്യൂണിറ്റി കിച്ചണിൽ ബന്ധപ്പെടുത്തിയതോടെ ഇനിയുള്ള ദിവസങ്ങളിൽ ഇവർക്ക് കൃത്യമായി ഭക്ഷണം ലഭിക്കും.