കോഴിക്കോട്: കൊറോണ വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾ പായിപ്പാട് കൂട്ടത്തോടെ തെരുവിലിറങ്ങാനിടയായത് സർക്കാർ സംവിധാനങ്ങളുടെ പാളിച്ചയാണ് കാണിക്കുന്നത്. ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല.
തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചെന്നല്ലാതെ സർക്കാർ ഇതിനു പണം അനുവദിച്ചിട്ടില്ല. വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകും.