കോഴിക്കോട്: പുതിയ പ്രഖ്യാപനങ്ങളില്ലാതെ നിലവിലെ പദ്ധതി നിർവഹണത്തിന് ഊന്നൽ നൽകുന്നതാണ് കോഴിക്കോട് കോർപ്പറേഷൻ ബഡ്ജറ്റ്. മാലിന്യം പ്രശ്നം, കോർപ്പറേഷൻ ഓഫീസ് നവീകരണം, കുടിവെള്ള പ്രശ്നം, സ്ത്രീ സുരക്ഷ തുടങ്ങി എല്ലാ മേഖലകളുടെയും വികസന തുടർച്ചയാണ് ബഡ്ജറ്റ്.
സാമ്പത്തികം
പുതിയ നികുതിയില്ല, ഫീസ് വർദ്ധനവ് ഇല്ല.
നഗരസഭയെ കട രഹിത നഗരസഭയായി മാറ്റും
സേവനം
കോർപ്പറേഷൻ വെബ്‌സൈറ്റ് പുതുക്കും
വിവിധ ഫീസ്, നികുതി ഇടപാടുകൾ ഓൺലൈനാക്കും
ഓഫീസ് കോംപ്ലക്‌സിന്റെ നിർമ്മാണം പൂർത്തിയാക്കും പുതിയ കൗൺസിൽ ഹാളും ഓഫീസും
സെപ്തംബറിൽ ഓഫീസ് നവീകരണം പൂർത്തിയാക്കും
ശുചിത്വം
ഞെളിയൻപറമ്പിൽ 250 വേസ്റ്റ് ടു എനർജി പ്ലാന്റ് ഉടൻ
പുതിയ രണ്ട് സൂപ്പർ എം.ആർ.എഫുകൾ
എടുത്തുമാറ്റാവുന്ന അഞ്ച് പ്രീഫാബ് എം.ആർ.എഫുകൾ
ഞെളിയൻപറമ്പിലെ മാലിന്യം സംസ്കരിക്കും
സ്ഥലം പൂന്തോട്ടമാക്കും
മാലിന്യ ശേഖരണത്തിന് ഇ- ഓട്ടോകൾ
കുടിവെളളം
എസ്.സി കോളനികളിൽ സൗജന്യ വ്യക്തിഗത കുടിവെളള കണക്ഷൻ
ശ്മശാനം
എല്ലാ ശ്മശാനങ്ങളിലും ഗ്യാസ് ക്രിമറ്റോറിയം
മാവൂർ റോഡ് ശ്മശാനം അന്താരാഷ്ട്ര നിലവാരത്തിലാക്കും
സ്ത്രീ സൗഹൃദം
മാങ്കാവിലെ വർക്കിംഗ് വുമൺസ് ഹോസ്റ്റൽ ഉടൻ പൂർത്തിയാക്കും
റെയിൽവേ സ്റ്റേഷനടുത്താരംഭിക്കുന്ന ഷീ ലോഡ്ജ് ജൂണിൽ
കുടുംബശ്രീ പുതിയതായി നൂറ് സംരംഭങ്ങൾ
@ വിദ്യാഭ്യാസം
കിഫ്ബി വഴി 100 കോടി ചെലവിൽ 12 സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
എല്ലാ സർക്കാർ സ്‌കൂളുകളിലും സൗരോർജ പാനൽ
എല്ലാ സ്‌കൂളുകളിലും സ്റ്റുഡന്റ്‌സ് ഹെൽത്ത് കേഡറ്റ്
വീടിന്റെ തണൽ
വീടില്ലാത്ത എല്ലാവർക്കും വീട്
വള്ളിയേക്കാട്ട് കോളനിയിൽ 48 ഭവനങ്ങൾ അടങ്ങുന്ന സമുച്ചയം
ബേപ്പൂരിൽ 1.5 ഏക്കറിൽ മൂന്ന് ഭവന സമുച്ചയം
ഒപ്പമുണ്ട്
സെക്യൂരിറ്റി പെൻഷൻ ലഭ്യമാക്കും
കെട്ടിടമുള്ള അംഗൻവാടികൾക്ക് വെള്ളവും വൈദ്യുതിയും
അംഗൻവാടിൾക്ക് പോഷകാഹാരത്തിന് 4.6 കോടി
കളിയുപകരണം വാങ്ങാൻ 30 ലക്ഷം
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഒരുലക്ഷം തൊഴിൽ ദിനം
പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിന് 9.5 കോടി
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് 2.06 കോടി
തെരുവിൽ അന്തിയുറങ്ങുന്നവർക്കായി നല്ലളത്ത് 100 കിടക്കകളുള്ള ഷെൽട്ടർ
തെരുവ് കച്ചവടക്കാർക്ക് തിരിച്ചറിയിൽ കാർഡും ലൈസൻസും
10 ന്യായവില ഹോട്ടലുകൾ സ്ഥാപിക്കും
കാർഷിക മേഖലയെ കൈവിടില്ല
കാർഷിക ഭൂമിയിൽ 10 ശതമാനം വർദ്ധനവ് വരുത്തും
വീടുകളിൽ ഒരു ഫലവൃക്ഷത്തൈ പദ്ധതി
പുതിയ 100 കോഴികൃഷി യൂണിറ്റുകൾ