photo

നന്മണ്ട: കൊറോണക്കുരുക്കിന്റെ ചങ്ങലക്കണ്ണി പൊട്ടിക്കാൻ അലയ് എന്ന പത്ത് വയസുകാരൻ ഹാൻഡ് വാഷ് തയ്യാറാക്കുകയാണ്.

കൊറോണയെ പിടിച്ചുകെട്ടാൻ ഹാൻഡ് വാഷ് സ്വന്തമായുണ്ടാക്കിയാണ് നന്മണ്ട നാഷണൽ സ്കൂളിനു സമീപം പിലാത്തോട്ടത്തിൽ അലയ് ശ്രദ്ധേയനാകുന്നത്. കൈകഴുകൂ, ഭീതി അകറ്റൂ എന്ന സന്ദേശമാണ് അലയ് ഏവർക്കും നൽകുന്നത്.

'ബ്രേക്ക് ദി ചെയിൻ" പദ്ധതിയുടെ ഭാഗമായാണ് അലയ് ഹാൻഡ് വാഷ് തയ്യാറാക്കുന്നത്. ഇതിന്റെ നിർമ്മാണം യൂ ട്യൂബിലൂടെ പഠിക്കുകയായിരുന്നു. ഇതിനകം ഹാൻഡ് വാഷ് നിരവധി കുപ്പി നിർമ്മിച്ച് അലയ് സൗജന്യമായി നൽകിക്കഴിഞ്ഞു. മാതാപിതാക്കൾക്കു പുറമെ നാട്ടുകാരുമുണ്ട് ഈ പത്തു വയസുകാരന് പിന്തുണയുമായി.

നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂളിൽ (അമ്പലപ്പൊയിൽ) അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അലയ്. പിതാവ് പിലാത്തോട്ടത്തിൽ സുരേഷ് കുമാർ പ്രവാസിയും മാതാവ് രമണി മിംസ് ആശുപത്രിയിലെ ജീവനക്കാരിയുമാണ്.