sm

കോഴിക്കോട്: വാസ്‌കോഡഗാമയുടെ ജന്മസ്ഥലവും പോർട്ടുഗീസിലെ പോർട്ട് സിറ്റിയുമായ സിൻസ് നഗരവുമായി യോജിച്ച് കോഴിക്കോട് നഗരത്തെ ട്വിൻ സിറ്റിയാക്കുമെന്ന് കോർപ്പറേഷൻ ബഡ്ജറ്റിൽ പ്രഖ്യാപനം.

കോഴിക്കോട് ബീച്ചിനെ രാത്രികാല ഇടമായി പ്രഖ്യാപിക്കും. 90 കിലോമീറ്റർ റോഡുകൾ ഗതാഗത യോഗ്യമാക്കും. മാങ്കാവ് ശ്മശാനം - മേത്തോട്ട് താഴം റോഡ് വികസനം സാദ്ധ്യമാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ ഫുട്ട് ഓവർ ബ്രിഡ്ജുകൾ

നഗരത്തിൽ മൂന്നു പാർക്കിംഗ് പ്ലാസകൾ മാനാഞ്ചിറ പാർക്ക് നവീകരിച്ച് മെയ് മാസം തുറന്നു കൊടുക്കും. പാളയം, നടക്കാവ് എന്നിവിടങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് പാളയത്ത് പുതിയ ബസ് സ്റ്റാൻഡ് പണിയും.
മെഡിക്കൽ കോളേജിൽ സ്വകാര്യ പങ്കാളിത്തത്തോടെ ബസ് സ്റ്റാൻഡ്