മാനന്തവാടി: നിരോധനാജ്ഞ ലംഘിച്ച് കുർബാന നടത്തിയതിന് വൈദികൻ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളായി. മാനന്തവാടി ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനർ സെമിനാരി വികാരി ഫാദർ ടോം ജോസഫ് ,അസിസ്റ്റന്റ് വികാരി ഫാദർ പ്രിൻസ്, ബ്രദർ സന്തോഷ്, സിസ്റ്റർമാരായ സന്തോഷ, നിത്യ, മേരി ജോൺ സെമിനാരി വിദ്യാർഥികളായ ജോസഫ്, സുബിൻ, മിഥുൻ എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ഉത്തരവുകൾ ലംഘിച്ച് രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തിൽ കുർബാന നടത്തിയതിനാണ് കേസെടുത്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. സിഐ എം.എം.അബ്ദുൾ കരീം, എസ് ഐ സി.ആർ.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇവർക്കെതിരെ കേരള സർക്കാർ എപ്പിഡെമിക് ഓർഡിനൻസ് 2020 പ്രകാരം നടപടക സ്വീകരിക്കുമെന്ന് മാനന്തവാടി സി.ഐ പറഞ്ഞു.