കോഴിക്കോട്: ലോക്ക് ഡൗണിന്റെ നിബന്ധനകൾ കൂടുതൽ കർശനമാക്കുന്നതിനായി താലൂക്ക്തല സ്‌ക്വാഡുകൾക്ക് കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ സാംബശിവറാവു ഉത്തരവിറക്കി.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നാലു താലൂക്കുകളിലും നേരത്തെ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയതാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ താലൂക്കിലും തഹസിൽദാരുടെ നേൃത്വത്തിൽ സെക്ടറൽ ടീം രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ സുരക്ഷയ്ക്കായി ഓരോ സ്‌ക്വാഡിലേക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനെ ജില്ലാ പൊലീസ് മേധാവി നിയോഗിക്കും.
സ്‌ക്വാഡുകൾ ചെയ്യേണ്ടത്
1. നിരീക്ഷണ പ്രവർത്തനങ്ങൾ
2. ക്ഷേമ പ്രവർത്തനങ്ങൾ
3. നിയന്ത്രണ നിർവഹണം
4 യാത്രാ നിയന്ത്രണം ലംഘനം തടയൽ
5. അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പുവരുത്തൽ
" ജില്ലയിലെ നോഡൽ ഓഫീസർമാരും താലൂക്ക് ഉദ്യോഗസ്ഥരും പ്രത്യേക സ്‌ക്വാഡുകളായി പ്രവർത്തിക്കണം. നോഡൽ ഓഫീസറുടെ സ്‌ക്വാഡിലേക്കും പൊലീസ് ഉദ്യോഗസ്ഥനെ ജില്ലാ പൊലീസ് മേധാവി നിയോഗിക്കും
സാംബശിവ റാവു
ജില്ലാ കളക്ടർ