സർക്കാർ ആനുകൂല്യങ്ങൾ വിതരണം തുടങ്ങിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ബാങ്കുകളിൽ തിരക്ക് കൂടാൻ സാധ്യതയുണ്ടെന്നും അതിനാൽ ബാങ്കുകളെത്തുന്ന ഇടപാടുകാർ ശ്രദ്ധപുലർത്തേണ്ടതുണ്ടെന്നും ഓൾ ഇന്ത്യാ ബാങ്ക് ഒഫീസേഴ്സ്‌കോൺഫഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
1) അത്യാവശ്യമാണെങ്കിൽ മാത്രം ബാങ്ക് ശാഖകൾ സന്ദർശിക്കുക.
2) സാമൂഹിക അകലം നിർബന്ധമായും പാലിക്കുക.
3) പ്രതിരോധ മാർഗ്ഗങ്ങൾ ഉപയോഗിക്കുക
4) ഉമിനീർ പുരണ്ട നോട്ടുകൾ പ്രചാരത്തിലുള്ളതിനാൽ നോട്ടുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
5) പണം പിൻവലിക്കാനും നിക്ഷേപിക്കാനും എ.ടി.എം, സി.ഡി.എം എന്നിവ ഉപയോഗിക്കുക
6) പണമയയ്ക്കുന്നതിന് ഓൺലൈൻ ബാങ്കിങ്ങ്, യു.പി.ഐ അടിസ്ഥാനമാക്കിയ മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ പരമാവധി ഉപയോഗിക്കുക. ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി എന്നിവയും ഉപഭോക്താക്കൾക്ക് സ്വന്തം നിലയിൽ ഓൺലൈനിലൂടെ സുരക്ഷിതമായി ചെയ്യാവുന്നതാണ്.
7) അക്കൗണ്ട് ബാലൻസ്, പാസ്ബുക്ക് പതിപ്പിക്കൽ എന്നീ ആവശ്യങ്ങൾക്ക് ബാങ്കിൽ വരേണ്ടതില്ല. പകരം അതാത് ബാങ്കുകളുടെ കസ്റ്റമർകെയർ സർവീസുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
8) അനിവാര്യമായ ഘട്ടത്തിൽ ബാങ്കിൽ വരേണ്ടിവരുന്ന ഇടപാടുകാർ, സ്വന്തം സുരക്ഷിതത്വം മുൻനിർത്തി, ബാങ്കിനകത്തെ വസ്തുവകകളിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സ്വന്തമായി പേന കൈയിൽ കരുതണം.