കോഴിക്കോട്: ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾക്ക് പരാതികൾ അറിയിക്കാൻ കോൾ സെന്റർ പ്രവർത്തനസജ്ജമായി. ജില്ലയിലെ ഹെല്പ് ലൈൻ നമ്പർ: 04952370538, 8547655275.
സംസ്ഥാനതല ലേബർ കൺട്രോൾ സെൽ: 155214 (ബിഎസ്എൻഎൽ), 1800 425 55214 (ടോൾ ഫ്രീ)
സംസ്ഥാനതലത്തിൽ ലേബർ കമ്മിഷണറേറ്റിലും ജില്ലകളിൽ അതത് ജില്ലാ ലേബർ ഓഫീസുകളിലുമാണ് കോൾ സെന്റർ പ്രവർത്തിക്കുക. തമിഴ്, ഹിന്ദി, ബംഗാളി, അസമീസ്, ഒറിയ ഭാഷകളിൽ മറുപടി നൽകുന്നതിനും പ്രശ്‌നപരിഹാരത്തിനുമായി ഭാഷാ വിദഗ്ദ്ധരായ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
ജില്ലാ തലത്തിൽ ഹെല്പ് ഡെസ്‌കിൽ രണ്ടു ഭാഷാ വിദഗ്ദ്ധരടങ്ങുന്ന ടീം 24 മണിക്കൂറുമുണ്ടാകും. ലേബർ കമ്മിഷണറേറ്റിലെ കോൾ സെന്ററും 24 മണിക്കൂറും പ്രവർത്തിക്കും.
ലേബർ കമ്മീഷണറേറ്റും 14 ജില്ലാ ലേബർ ഓഫീസുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞു.
തൊഴിലാളികൾക്ക് അവബോധം നൽകുന്നതിന് ഹിന്ദി, ഒറിയ, ബംഗാളി, അസമീസ് ഭാഷകളിൽ ഓഡിയോ തയ്യാറാക്കി വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പോസ്റ്റ് ചെയ്തിട്ടുണ്ട്.