മാനന്തവാടി: കൊറോണ പരിശോധനാ ഫലം
അനുകൂലമായതോടെ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ സമ്പർക്ക നിയന്ത്രണ വിലക്ക് നീക്കി. ജില്ലാ ആശുപത്രിയിലെ നോഡൽ ഓഫിസറുടെ ചുമതല വഹിച്ചിരുന്ന ഡോ. അബ്ദുൽ റഷീദ് മകൻ ബംഗളുരുവിൽ നിന്ന് വീട്ടിലെത്തിയതിനെ
തുടർന്ന് ക്വാറന്റൈനിലായിരുന്നു. ഇദ്ദേഹവുമായി സന്ദർക്കത്തിലായ 8 ഡോക്ടർമാർ, 4 സ്റ്റാഫ് നഴുമാർ എന്നിവരടക്കം 20ലേറെ പേരാണ് ഇതേതുടർന്ന്
ക്വാറന്റൈനിലായത്. ജില്ലാ ആശുപത്രിയിലെ 9 ഡോക്ടർമാരും മുതിർന്ന ജീവനക്കാരും ആരോഗ്യ വകുപ്പിനെ സംബന്ധിച്ച് ഏറെ നിർണായകമായ കാലയളവിൽ ഒരേസമയം ക്വാറന്റൈനിലായത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പരിശോധനാ ഫലം
അനുകൂലമായതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമായി.

അതേസമയം ക്വാറന്റൈനിലായിരിക്കവെ ആശുപത്രിയിൽ എത്തിയതിന് ഡോ. അബ്ദുൽ റഷീദിനെതിരെ
മാനന്തവാടി പൊലീസ് കെസെടുത്തിട്ടുണ്ട്.

സ്വയം സമ്പർക്ക നിയന്ത്രണ വിലക്കിന് തയാറായി അവധി അപേക്ഷ നൽകിയിട്ടും അത് പരിഗണിക്കാതെ നോഡൽ
ഓഫിസറായി നിയമിച്ചതും ഇത് സംബന്ധിച്ച കത്ത് ചോർന്നതും വിവാദം ഉയർത്തിയിരുന്നു.