photo

ബാലുശ്ശേരി: ബാലുശ്ശേരി സ്റ്റേഷൻ പരിധിയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തി പൊലീസ്. സി.ഐ ജീവൻ ജോർജ്, എസ്.ഐ മധു മുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാരായ വളണ്ടിയർമാരുടെ സഹകരണത്തോടെ 1500ലധികം വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും മറ്റ് ഭൗതിക സാഹചര്യങ്ങളും ഒരുക്കി കൊടുത്തത്. ഉണ്ണികുളം, കിനാലൂർ, പൂനൂർ തുടങ്ങിയ കേന്ദ്രങ്ങളിലാണ് തൊഴിലാളികൾ താമസിക്കുന്നത്. അടുത്ത ഏതാനും ദിവസങ്ങളിലേക്കുള്ള പലവ്യഞ്ജനങ്ങളും മറ്റും ക്യാമ്പുകളിൽ ഉണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തി. അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് 'അപ്ന ഭായ് ' പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട് . ഇതുപ്രകാരം ഭക്ഷ്യവസ്തുക്കൾ സമാഹരിക്കുന്നതിന് ബാലുശ്ശേരിയിലെ കടകൾക്കു മുമ്പിൽ ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.