usman

കോഴിക്കോട്: മുൻ കേരള ഫുട്ബാൾ താരം കെ.വി. ഉസ്മാൻ (ഡെംമ്പോ ഉസ്‌മാൻ-74) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിൽ ഇന്നലെയായിരുന്നു അന്ത്യം.1973-ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ സ്റ്റോപ്പർ ബാക്കായിരുന്നു. 1968-ബംഗളൂരുവിൽ നടന്ന സന്തോഷ് ട്രോഫിയിലും കേരളത്തിനായി കളിച്ചു.

ഡെംമ്പോ സ്‌പോർട്സ് ക്ലബിന്റെ പ്രധാന താരമായിരുന്നു. ക്ലബിനായി നടത്തിയ മികച്ച പ്രകടനം അദ്ദേഹത്തിന് ഡെംമ്പോ ഉസ്മാൻ എന്ന പേരും നേടിക്കൊടുത്തു. 1963-ൽ കാലിക്കറ്റ് എ.വി.എം സ്‌പോർട്സ് ക്ലബിലൂടെയാണ് ഉസ്മാൻ ഫുട്ബാളിൽ ശ്രദ്ധ നേടുന്നത്. കാലിക്കറ്റ് യംഗ് ചലഞ്ചേഴ്സ്, പ്രീമിയർ ടയേഴ്സ്, ടൈറ്റാനിയം എന്നീ ടീമുകൾക്കായും കളിച്ചു.