കോഴിക്കോട്: അവശ്യ സാധനങ്ങളുടെ വില വർദ്ധന തടയുന്നതിന് പുതുക്കിയ ചില്ലറ വില നിലവാരം പ്രസിദ്ധീകരിച്ചു. ജില്ലയിലെ മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് ബില്ലുകൾ പരിശോധിച്ചതിനു ശേഷമാണ് വില നിലവാരം തയ്യാറാക്കിയത്.
പുതുക്കിയ ചില്ലറ വില (കിലോഗ്രാമിൽ)
മട്ട അരി (40-47 രൂപ), കുറുവ (36-42 രൂപ), ജയ (41 രൂപ), കയമ (100-115 രൂപ), പച്ചരി (28-38 രൂപ), ചെറുപയർ (110-125 രൂപ), ഉഴുന്ന് പരിപ്പ് (120-125 രൂപ), തുവരപ്പരിപ്പ് (96-110 രൂപ), കടല (68-88 രൂപ), മുളക് -1 (280 രൂപ), മുളക് ഞെട്ടിയുളളത് (175 രൂപ), മല്ലി (88-98 രൂപ), പഞ്ചസാര (40-42 രൂപ), സവാള (36 രൂപ), വെളിച്ചെണ്ണ (160-195), മൈദ (35 രൂപ), റവ (37 രൂപ), ആട്ട (35 രൂപ), പൊടിയരി (48-55 രൂപ), ഉലുവ (70 രൂപ), പുളി (100-120 രൂപ).
ഭക്ഷ്യ പൊതുവിതരണ വകുപ്പ് പരിശോധനയ്ക്കായി സ്‌ക്വാഡുകൾ രൂപീകരിച്ചു. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവിടങ്ങളിൽ പ്രത്യേക സ്‌ക്വാഡുകളും സിറ്റി റേഷനിംഗ് ഓഫീസറുടെ പരിധിയിൽ നോർത്ത്, സൗത്ത് എന്നിവിടങ്ങളിൽ ഒരു സ്‌ക്വാഡും രൂപീകരിച്ചു. പച്ചക്കറി ചില്ലറ വ്യാപാരികൾ പർച്ചേസ് ബിൽ ഹാജരാക്കേണ്ടതും കടകളിൽ വിലനിലവാരം പ്രദർശിപ്പിക്കേണ്ടതുമാണ്. പരാതി അറിയിക്കേണ്ട നമ്പർ: താലൂക്ക് സപ്ലൈ ഓഫീസർ കോഴിക്കോട്- 9188527400, സിറ്റി റേഷനിംഗ് ഓഫീസർ സൗത്ത് - 9188527401, സിറ്റി റേഷനിംഗ് ഓഫീസർ നോർത്ത് - 9188527402, താലൂക്ക് സപ്ലൈ ഓഫീസർ കൊയിലാണ്ടി - 9188527403, താലൂക്ക് സപ്ലൈ ഓഫീസർ വടകര - 9188527404, താലൂക്ക് സപ്ലൈ ഓഫീസർ താമരശ്ശേരി - 9188527399. 'കോവിഡ് ജാഗ്രത' എന്ന വെബ് ആപ്ലിക്കേഷൻ വഴിയും പരാതി നൽകാം.